കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision):
ജനപങ്കാളിത്തം ഉറപ്പാക്കി, സുസ്ഥിര വികസനം കൈവരിക്കുന്നതിലൂടെ സാമൂഹിക നീതി, സാമ്പത്തിക പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവ സമന്വയിപ്പിച്ച മാതൃകാ ഗ്രാമപഞ്ചായത്തായി വളരുക.
ദൗത്യം (Mission):
ജനപങ്കാളിത്തം ഉറപ്പാക്കി അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക.
ഗുണമേന്മ നയം:
പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.