ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഈ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ അറിയപ്പെടാതെ കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു ആനിക്കാട്. ഒരു സഹസ്രാബ്ദത്തിനു മുന്‍പ് ജനവാസമാരംഭിച്ചുവെന്ന് കരുതപ്പെടുന്ന ഈ പ്രദേശം ധാരാളം അയിനി(ആഞ്ഞിലി) വൃക്ഷങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യകാലത്ത് അയനിക്കാട് എന്ന് വിളിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച അറക്കൂട്ടം പുരകള്‍ക്കെല്ലാം ആഞ്ഞിലി നിര്‍ലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാടായ അയിനിക്കാട് കാലാന്തരത്തില്‍ ആനിക്കാട് ആയിമാറി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0
ഓപ്പറേഷന്‍ തൂഫാന്‍ ന്‍റെ ഭാഗമായി ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ വെച്ച് 28/09/2026 തീയതി രാവിലെ 11.00 മണിയ്ക്ക് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ തൂഫാന്‍ ഫ്ലാഗ് ഉയര്‍ത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരിക്കെതിരെയുള്ള ഈ കൂട്ടായ്മയില്‍ പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് മെമ്പര്‍മാരും...
കൂടുതൽ വായിക്കുക