ഹരിത കര്‍മ്മ സേന
ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 23 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമായി നിലനില്‍ക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഇവര്‍ അനുഷ്ഠിക്കുന്നത്.ഗ്രാമപഞ്ചായത്തില്‍ ഒരു എം സിഎഫും 26 മിനി എം സി എഫുകളും പ്രവര്‍ത്തിക്കുന്നു. വാര്‍ഷിക കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹരിതകര്‍മ്മസേന വിവിധ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങള്‍ക്കും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നതിന്‍റെ തെളിവു രേഖ ഹാജരാക്കണം എന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കിയതോടു കൂടി യൂസര്‍ ഫീ കളക്ഷനില്‍ ഗണ്യമായ പുരോഗതി കൈവന്നിട്ടുള്ളതും ചില ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കെങ്കിലും പ്രതിമാസം 20000/- രൂപ വരെ പ്രതിഫല ഇനത്തില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.