ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഈ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ അറിയപ്പെടാതെ കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു ആനിക്കാട്. ഒരു സഹസ്രാബ്ദത്തിനു മുന്‍പ് ജനവാസമാരംഭിച്ചുവെന്ന് കരുതപ്പെടുന്ന ഈ പ്രദേശം ധാരാളം അയിനി(ആഞ്ഞിലി) വൃക്ഷങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യകാലത്ത് അയനിക്കാട് എന്ന് വിളിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച അറക്കൂട്ടം പുരകള്‍ക്കെല്ലാം ആഞ്ഞിലി നിര്‍ലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാടായ അയിനിക്കാട് കാലാന്തരത്തില്‍ ആനിക്കാട് ആയിമാറി.
കൂടുതൽ വായിക്കുക